നീറ്റിൽ ചെറിയ വീഴ്ച ഉണ്ടായാൽപോലും നടപടി വേണമെന്നു സുപ്രീംകോടതി
നീറ്റിൽ ചെറിയ വീഴ്ച ഉണ്ടായാൽപോലും  നടപടി വേണമെന്നു സുപ്രീംകോടതി
Wednesday, June 19, 2024 2:05 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ (നീ​റ്റ് യു​ജി) ന​ട​ത്തു​ന്ന​തി​ൽ ചെ​റി​യ അ​ശ്ര​ദ്ധ പോ​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി.

പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ സം​ഭ​വി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു നി​ർ​ദേ​ശം.

പ​രീ​ക്ഷ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ടു​ത്ത ക​ഠി​ന പ്ര​യ​ത്നം മ​റ​ക്കാ​നാ​കി​ല്ലെ​ന്നും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ പി​ഴ​വു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ എ​ൻ​ടി​എ അ​തു തി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം​നാ​ഥ്, എ​സ്. വി. ​ഭ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച് നിർദേശിച്ചു.


പ​രീ​ക്ഷ​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ഡോ​ക്‌​ട​റാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി സ​മൂ​ഹ​ത്തി​ന് അ​പ​ക​ട​കാ​രി​യാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​വേ​ശ​നപ​രീ​ക്ഷ​ക​ളി​ലൊ​ന്നാ​ണു നീ​റ്റ്. ഇ​തി​നു​വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ളെ​ടു​ത്ത ത​യാ​റെ​ടു​പ്പു​ക​ൾ എ​ൻ​ടി​എ കാ​ണാ​തെ​പോ​ക​രു​തെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. ജൂ​ലൈ എ​ട്ടി​ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം വീ​ണ്ടും കേ​ൾ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.