വൃദ്ധവേഷത്തിൽ കാനഡയിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
വൃദ്ധവേഷത്തിൽ കാനഡയിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
Thursday, June 20, 2024 2:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വൃ​​​ദ്ധ​​​വേ​​​ഷ​​​ത്തി​​​ൽ കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു പ​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 24 കാ​​​ര​​​ൻ ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​​ടി​​​യി​​​ലാ​​​യി. ഡൈ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് താ​​​ടി​​​യും മു​​​ടി​​​യും ന​​​ര​​​പ്പി​​​ച്ച് ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി രാ​​​ജ്യാ​​​ന്ത​​​ര​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ മൂ​​​ന്നാം ന​​​ന്പ​​​ർ ടെ​​​ർ​​​മി​​​ന​​​ലി​​​ൽ എ​​​ത്തി​​​യ ഗു​​​രു സേ​​വ​​​ക് സിം​​​ഗാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ആ​​​ദ്യ​​​ത​​​വ​​​ണ​​​ത്തെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​​ത്ത​​​ന്നെ സി​​​ഐ​​​എ​​​സ്എ​​​ഫ് ഭ​​​ട​​​ന്മാ​​​ർ​​​ക്ക് യു​​​വാ​​​വി​​​ന്‍റെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യി​​​രു​​​ന്നു. 67 കാ​​​ര​​​നാ​​​യ രാ​​​ഷ്‌​​​വി​​​ന്ദ​​​ർ സിം​​​ഗ് സ​​​ഹോ​​​ത എ​​​ന്ന​​​യാ​​​ളു​​​ടെ പാ​​​സ്പോ​​​ർ​​​ട്ടാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഗു​​രു​​സേ​​വ​​ക് സിം​​ഗ് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​യ​​​ർ കാ​​​ന​​​ഡ വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​യ്ക്കാ​​​യി​​​രു​​​ന്നു ശ്ര​​​മം.


ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ ശ​​​ബ്ദ​​​വും ശ​​​രീ​​​ര​​​സൗ​​​കു​​​മാ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടെ യു​​വാ​​വി​​നെ ച​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മു​​​ടി ന​​​ര​​​പ്പി​​​ച്ച​​​താ​​​ണെ​​​ന്നും വൃ​​​ദ്ധ​​​രു​​ടെ ക​​​ണ്ണ​​​ട ബോ​​​ധ​​​പൂ​​​ർ​​​വം ഉ​​പ​​യോ​​ഗി​​ച്ച​​താ​​ണെ​​ന്നും ക​​ണ്ടെ​​ത്തി.

യ​​​ഥാ​​​ർ​​​ഥ പാ​​​സ്പോ​​​ർ​​​ട്ടി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച​​തോ​​ടെ വ്യാ​​​ജ പാ​​​സ്പോ​​​ർ​​​ട്ട് ഉ​​പ​​യോ​​ഗി​​ച്ചു, ആ​​ൾ​​മാ​​റാ​​ട്ടം ന​​ട​​ത്തി തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ൾ​​ചു​​മ​​ത്തി കേ​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.