മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും മകൾ ശ്രുതിയും ബിജെപിയിലേക്ക്
മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും  മകൾ ശ്രുതിയും ബിജെപിയിലേക്ക്
Wednesday, June 19, 2024 1:32 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കി​ര​ൺ ചൗ​ധ​രി​യും മ​ക​ളും മു​ൻ എം​പി​യു​മാ​യ ശ്രു​തി ചൗ​ധ​രി​യും കോ​ൺ​ഗ്ര​സ് വി​ട്ടു.

ഇ​രു​വ​രും ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും. ഹ​രി​യാ​ന കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ ശ്രു​തി മു​ൻ ഭി​വാ​നി-​മ​ഹേ​ന്ദ്ര​ഗ​ഡ്-​എം​പി​യാ​ണ്.ഹ​​രി​​യാ​​ന രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലെ അ​​തി​​കാ​​യ​​നാ​​യി​​രു​​ന്ന ബ​​ൻ​​സി​​ലാ​​ലി​​ന്‍റെ മ​​രു​​മ​​ക​​ളാ​​യ കി​​ര​​ൺ ചൗ​​ധ​​രി മു​​ന്പ് ഹ​​രി​​യാ​​ന പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ഭൂ​​പീ​​ന്ദ​​ർ സിം​​ഗ് ഹൂ​​ഡ​​യു​​ടെ എ​​തി​​ർ​​പ​​ക്ഷ​​ത്താ​​ണ് കി​​ര​​ൺ ചൗ​​ധ​​രി​​യും മ​​ക​​ളും നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ ശ്രു​​തി​​ക്ക് ഭി​​വാ​​നി-​​മ​​ഹേ​​ന്ദ്ര​​ഗ​​ഡ് സീ​​റ്റ് ന​​ല്കി​​യി​​രു​​ന്നി​​ല്ല. ഇ​​തി​​ൽ കി​​ര​​ണി​​നും മ​​ക​​ൾ​​ക്കും ക​​ടു​​ത്ത അ​​തൃ​​പ്തി​​യു​​ണ്ടാ​​യി​​രു​​ന്നു.


ഹൂ​​ഡ​​യു​​ടെ അ​​നു​​യാ​​യി ആ​​യ റാ​​വു ദാ​​ൻ സിം​​ഗാ​​ണ് സീ​​റ്റ് ന​​ല്കി​​യ​​ത്. എ​​ന്നാ​​ൽ, ദാ​​ൻ സിം​​ഗ് ബി​​ജെ​​പി​​യി​​ലെ ധ​​രം​​ബീ​​ർ സിം​​ഗി​​നോ​​ടു തോ​​റ്റു.

ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ പാ​​ർ​​ട്ടി വി​​ടു​​ന്ന​​ത് കോ​​ൺ​​ഗ്ര​​സി​​നു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.