ഹ​രി​യാ​ന​യി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ജെ​ജെ​പി: ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു
ഹ​രി​യാ​ന​യി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ജെ​ജെ​പി: ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു
Thursday, May 9, 2024 3:50 PM IST
ച​ണ്ഡീ​ഗ​ഡ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത​യ​ച്ച് ജെ​ജെ​പി അ​ധ്യ​ക്ഷ​ൻ ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല. അ​ടി​യ​ന്ത​ര​മാ​യി വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ടു​ന്ന​പ​ക്ഷം സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ബ​ന്ദാ​രു ദ​ത്താ​ത്രേ​യ​യ്ക്ക് അ​യ​ച്ച ക​ത്തി​ൽ ദു​ഷ്യ​ന്ത് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഏ​ഴ് സ്വ​ത​ന്ത്ര എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് ബി​ജെ​പി സ​ർ​ക്കാ​ർ ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​ൽ​നി​ന്ന് മൂ​ന്നു​പേ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തോ​ടെ ന​യാ​ബ് സിം​ഗ് സൈ​നി സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. എം​എ​ല്‍​എ​മാ​രാ​യ സോം​ബീ​ര്‍ സാം​ഗ്‌​വാ​ന്‍, ര​ണ്‍​ധീ​ര്‍ സിം​ഗ് ഗൊ​ല്ലെ​ന്‍, ധ​രം​പാ​ല്‍ ഗോ​ണ്ട​ര്‍ എ​ന്നി​വ​രാ​ണ് ബി​ജെ​പി. സ​ര്‍​ക്കാ​രി​നു​ള്ള പി​ന്‍​വ​ലി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി​യ​ത്.


ബി​ജെ​പി ഒ​ഴി​കെ മ​റ്റേ​തൊ​രു പാ​ര്‍​ട്ടി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും ജെ​ജെ​പി പി​ന്തു​ണ​യ്ക്കു​മെ​ന്ന് ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്കി​ടെ കോ​ണ്‍​ഗ്ര​സ് ഗ​വ​ര്‍​ണ​റെ കാ​ണാ​ന്‍ സ​മ​യം തേ​ടി​യി​ട്ടു​ണ്ട്.

2019 ലെ ​ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ജെ​ജെ​പി​യു​മാ​യി ചേ​ർ​ന്നാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ദു​ഷ്യ​ന്ത്. 2024 മാ​ർ​ച്ചി​ലാ​ണ് ബി​ജെ​പി-​ജെ​ജെ​പി സ​ഖ്യം പി​രി​യു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<