തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മ​ഴ​യ്‌​ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി.​മീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള തീ​ര​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് 02.30 വ​രെ 0.5 മു​ത​ൽ 1.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​യ​തി​ന്‍റെ വേ​ഗം സെ​ക്ക​ൻ​ഡി​ൽ 10 cm നും 40 cm ​നും ഇ​ട​യി​ൽ മാ​റി​വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.