നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാകും; ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം
Wednesday, September 18, 2024 4:00 PM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം. മണിപ്പൂർ സ്വദേശിയായ ജസ്റ്റീസ് നിതിൻ എസ് ജാംദാർ നിലവിൽ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്.
ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എൻ.കെ. സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയർത്താനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.
മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിൽ കൊളീജിയം നേരത്തെ മാറ്റം വരുത്തിയിരുന്നു. നിയമനത്തിൽ കേന്ദ്ര സർക്കാരിനുള്ള എതിർപ്പിനെ തുടർന്നായിരുന്നു മാറ്റം.