ബം​ഗ​ളൂ​രു: വ​നി​താ ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് വി​ജ​യ​ത്തു​ട​ക്കം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് അ​ലീ​സ് ക്യാ​പ്‌​സി‌​യു​ടെ വെ​ടി​ക്കെ​ട്ടി​ല്‍(75) നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 171 റ​ണ്‍​സെ​ടു​ത്തു. ത​ക​ർ​ച്ച‌‌​യോ‌​ടെ മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച മും​ബൈ ഇ​ന്ത്യ​ന്‍​സ് അ​വ​സാ​ന പ​ന്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ക്കു​ക‌​യാ​യി​രു​ന്നു.

മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​മ്പ് ഹെ​യ്ലി മാ​ത്യൂ​സ് ( 0) മ​രി​സാ​ന്‍ കാ​പ്പി​ന്‍റെ പ​ന്തി​ല്‍ മ​ട​ങ്ങി. നാ​റ്റ് സൈ​വ​ർ ബ്ര​ണ്ടി​നും (19) കാ​ര്യ​മാ​യി സം​ഭാ​വ​ന ചെ​യ്യാ​നാ​യി​ല്ല. ഒ​ര​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന യ​സ്തി​ക ഭാ​ട്യ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​ത് മു​ബൈ​യെ തു​ണ​ച്ചു.

ക്യാ​പ്റ്റ​ന്‍ ഹ​ർ​മ​ന്‍​പ്രീ​ത് കൗ​റും അ​മേ​ല്യ കേ​റും ക്രീ​സി​ല്‍ നി​ല്‍​ക്കേ ജ​യി​ക്കാ​ന്‍ അ​വ​സാ​ന നാ​ല് ഓ​വ​റി​ല്‍ 43 റ​ണ്‍​സ് വേ​ണ​മാ​യി​രു​ന്നു. പ​തി​നെ​ട്ടാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ അ​മേ​ല്യ​യെ ശി​ഖ പാ​ണ്ഡെ പ​റ​ഞ്ഞ​യ​ച്ചു. 32 പ​ന്തി​ല്‍ ഹ​ർ​മ​ന്‍ 50 തി​ക​ച്ചെ​ങ്കി​ലും അ​ലീ​സ് ക്യാ​പ്സി​യു​ടെ അ​വ​സാ​ന ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ പൂ​ജ വ​സ്ത്ര​ക​ർ വീ​ണു.

അ​ഞ്ചാം പ​ന്തി​ല്‍ ഹ​ർ​മ​നും (55) മ​ട​ങ്ങി. അ​വ​സാ​ന പ​ന്തി​ല്‍ ജ​യി​ക്കാ​ന്‍ മും​ബൈ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് അ​ഞ്ച് റ​ൺ​സ്. നേ​രി​ട്ട ആ​ദ്യ​പ​ന്ത് ത​ന്നെ സി​ക്സ​ടി​ച്ച് മ​ല​യാ​ളി താ​രം സ​ജ​ന മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. ഹ​ർ​മ​ന്‍​പ്രീ​ത് കൗ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ‌​ടു​ത്തു.

മും​ബൈ​ക്കു​വേ​ണ്ടി നാ​റ്റ്‌​സി​വ​ര്‍ ബ്ര​ണ്ടും, അ​മേ​ലി​യ കെ​റും ര​ണ്ടും ശ​ബ്‌​നിം ഇ​സ്മാ​യി​ല്‍ ഒ​രു വി​ക്ക​റ്റും ഡ​ല്‍​ഹി​ക്കു​വേ​ണ്ടി ആ​ലീ​സ് കാ​പ്‌​സി, അ​രു​ന്ധ​തി റെ​ഡ്ഢി എ​ന്നി​വ​ര്‍ ര​ണ്ടും മ​റി​സാ​നെ കാ​പ്പ് ഒ​രു വി​ക്ക​റ്റും നേ​ടി.