അ​ങ്കാ​റ: മും​ബൈ​യി​ല്‍​നി​ന്ന് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​സ്താ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​നം തു​ർ​ക്കി​യി​ൽ ഇ​റ​ക്കി. സു​ര​ക്ഷാ കാ​ര​ണ​ത്താ​ലാ​ണ് വി​സ്താ​ര​യു​ടെ യു​കെ- 27 എ​ന്ന വി​മാ​നം തു​ര്‍​ക്കി​യി​ലെ എ​ര്‍​സ​റം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 07.05-നാ​ണ് വി​മാ​നം തു​ര്‍​ക്കി​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ട വി​വ​രം ക​മ്പ​നി എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ​ങ്കു​വ​ച്ചു.

ഒ​രു ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ക്യാ​ബി​ന്‍ ക്രൂ​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​യി​രു​ന്നു ലാ​ന്‍​ഡിം​ഗ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.