യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; യുവാക്കൾ അറസ്റ്റിൽ
Friday, August 30, 2024 5:10 AM IST
ജയ്പൂർ: രാജസ്ഥാനിലെ സഞ്ചോർ ജില്ലയിൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് മർദിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നർസാന ഗ്രാമത്തിലെ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം നടന്നത്. മർദനത്തിന് ഇരയായ യുവതിയുടെ ബന്ധുക്കളായ മംഗളാറാം, ഹിരാറാം എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികൾ യുവതിയെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.