തൃശൂര്‍ റേഞ്ച് ഡിഐജി മലപ്പുറം ഗസ്റ്റ്ഹൗസില്‍; അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും
Saturday, September 7, 2024 11:17 AM IST
മലപ്പുറം: എഡിജിപി എം.ആര്.അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരായ പരാതിയില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് മലപ്പുറം ഗസ്റ്റ്ഹൗസിലെത്തി. മൊഴി നൽകാൻ അൻവറും ഗസ്റ്റ്ഹൗസിലെത്തിയിട്ടുണ്ട്.
അജിത് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഇത് ഡിഐജിക്ക് മുന്നില്‍ ഹാജരാക്കിയേക്കും. തൃശൂര്‍ പൂരം കലക്കി, സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ട്, ആളുകളെ കൊല്ലിച്ചിട്ടുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എഡിജിപിക്കെതിരേ അന്‍വര്‍ ഉന്നയിച്ചത്. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥനാണ് അദ്ദേഹത്തിനെതിരെയുള്ള പരാതിയിൽ അൻവറിന്റെ മൊഴിയെടുക്കുന്ന തോംസണ്‍ ജോസ്.