ഓവല്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് 114 റണ്‍സിന് മുന്നില്‍
Sunday, September 8, 2024 3:20 AM IST
ഓവല്‍: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ദിനത്തിലെ കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 114 റണ്‍സിന് മുന്നില്‍. ആദ്യ ഇന്നിംഗ്സില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് എടുത്തത്. 154 റണ്‍സ് നേടിയ നായകന് ഒല്ലി പോപ്പും 86 റണ്‍സെടുത്ത ഡക്കറ്റുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 എന്ന നിലയിലാണ്. നായകന് ധനഞ്ജയ ഡി സില്‍വയും കമിന്ദു മെന്‍ഡിസുമാണ് ക്രീസില്‍. ഇരുവരും അര്ദ്ധസെഞുറി നേടിയിട്ടുണ്ട്. പാതും നിസ്സംഗയും അര്‍ദ്ധസെഞ്ചുറി നേടി.
ഇംഗ്ലണ്ടിനായി ഒല്ലി സ്റ്റോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സും ജോഷ് ഹല്ലും ഓരോ വിക്കറ്റ് വീതവും നേടി. മൂന്നാം ദിനത്തില്‍ എത്രയും വേഗം ലീഡ് നേടുക എന്നതാകും ശ്രീലങ്കയുടെ ലക്ഷ്യം.