തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറി: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
Sunday, September 8, 2024 2:22 AM IST
കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെൻഷൻ. എസ്എഫ്ഒ പി.വി. ശ്രീധരൻ, സി.ജെ. റോബർട്ട് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ പേരിൽ അച്ചടക്ക നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടർ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയ തലപ്പുഴ മരംമുറിയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ഡിഎഫ്ഒ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു.