കൂടിക്കാഴ്ചാ വിവാദം പിണറായിയെ ലക്ഷ്യംവച്ച്; സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി റിയാസ്
Saturday, September 7, 2024 3:26 PM IST
തിരുവനന്തപുരം: എഡിജിപി എം-ആര്.അജിത് കുമാറും ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഒരു വര്‍ഷം മുമ്പുള്ള കൂടിക്കാഴ്ച വിവാദമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ചാണെന്നും മന്ത്രി പ്രതികരിച്ചു.
പാര്‍ട്ടി സമ്മേളനങ്ങള്‍ അലങ്കോലമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും കണ്ടോ എന്ന് നോക്കേണ്ടതില്ല. ആര്‍എസ്എസിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജനങ്ങള്‍ക്കറിയാം.
കൂടിക്കാഴ്ച കോണ്‍ഗ്രസ് വിവാദമാക്കുന്നത് തൃശൂരിലെ അവരുടെ തോല്‍വി മറയ്ക്കാനാണ്. ബിജെപിയുമായി സന്ധി ചെയ്തത് അവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.