മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; എസ്ഐടി ഹൈക്കോടതിയില്‍ ഹർജി നൽകും
Saturday, September 7, 2024 5:48 PM IST
കൊച്ചി: പീഡനക്കേസിൽ മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹർജി നൽകും. സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയ എസ്ഐടി അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്.
സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കും. ഇത് ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം അപ്പീൽ നൽകുക. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷിനും നടൻ ഇടവേള ബാബുവിനും കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടിയുടെ പരാതി കെട്ടുകഥയാണെന്നും തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു.