പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കം; വനിതാ ഡോക്ടർക്ക് മർദനമേറ്റു
Sunday, August 25, 2024 12:52 AM IST
മുംബൈ: ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തിൽ വനിതാ ഡോക്ടർക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച മുംബൈയിലെ മാൻഖുർദ് ഏരിയയിലെ യുവതിയുടെ ക്ലിനിക്കിന് മുന്നിലാണ് സംഭവം.
മൂന്ന് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഉൾപ്പെടുന്നുവരാണ് കേസിലെ പ്രതികൾ. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാജൽ രാമസ്വാമി, അരുണ ഇംഗ്ലെ എന്നിവരാണ് കേസിൽ ഉൾപ്പെട്ട രണ്ട് സ്ത്രീകൾ.
കേസിലെ മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.