ഭാഗ്യക്കുറി ഏജന്റുമാർക്കും വില്പനക്കാർക്കും 7000 രൂപ ഉത്സവബത്ത
Saturday, September 7, 2024 10:52 PM IST
തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപയായി ഉയർത്തി.
പെൻഷൻകാർക്ക് 2500 രൂപ ലഭിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്.
35,600 ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.