ആശുപത്രിയിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചു; നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
Wednesday, August 21, 2024 12:04 AM IST
ജയ്പുർ: രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ച നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. ചുരു ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
വാർഡ് ബോയി തസ്തികയിൽ ജോലി ചെയ്തിരുന്ന യുവതി ഓഗസ്റ്റ് 17 ന് തന്റെ വസതിയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ നിലവിൽ ചികിത്സയിലാണ്.
യുവതിയുടെ പരാതിയിൽ നഴ്സിംഗ് ഓഫീസർ സുഭാഷ് ചന്ദ്ര സിഹാഗിനെതിരെ ദുധ്വാഖര പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 18ന് കേസെടുത്തതായി ചുരു പോലീസ് സൂപ്രണ്ട് ജയ് യാദവ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.