കാമുകനുമായി വഴക്കിട്ട യുവതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
Thursday, August 22, 2024 5:11 AM IST
പ്രയാഗ്രാജ്: കാമുകനുമായി വഴക്കിട്ടതിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു. പ്രയാഗ്രാജിലെ എയർപ്ലെയ്ൻ ക്രോസിന് സമീപമുള്ള കോച്ചിംഗ് സെന്ററിലാണ് സംഭവം.
22കാരിയാണ് മരിച്ചത്. സൗരഭ് സിംഗ് എന്നയാളും മൂന്ന് പുരുഷന്മാരും ചേർന്ന് കോച്ചിംഗ് സെന്ററിൽ വച്ച് തന്റെ മകളെ പീഡിപ്പിക്കുകയും കെട്ടിടത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
ചൊവ്വാഴ്ച ഒരു പുസ്തകം വാങ്ങാൻ യുവതി യൂണിവേഴ്സിറ്റി റോഡിലേക്ക് പോയിരുന്നുവെങ്കിലും സൗരഭ് സിംഗ് അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു. സൗരഭും മൂന്ന് സുഹൃത്തുക്കളും ചേർന്ന് മകളെ മർദിച്ചതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പോലീസിനോടു പറഞ്ഞു.
സംഭവത്തിൽ സൗരവ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.