നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ്: "വാ​ളെ​ടു​ത്ത​വ​രെ​ല്ലാം ഒ​റ്റ ആ​ഴ്ച​കൊ​ണ്ട് മാ​ള​ത്തി​ൽ ക​യ​റി'
നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ്: "വാ​ളെ​ടു​ത്ത​വ​രെ​ല്ലാം ഒ​റ്റ ആ​ഴ്ച​കൊ​ണ്ട്  മാ​ള​ത്തി​ൽ ക​യ​റി'
Saturday, September 18, 2021 10:32 AM IST
ലൗ ​ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും അ​ട​ക്ക​മു​ള്ള തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യ വ​സ്തു​ത​ക​ൾ​ക്കെ​തി​രേ വാ​ളെ​ടു​ത്ത​വ​രെ​ല്ലാം ഒ​റ്റ ആ​ഴ്ച​കൊ​ണ്ടു കാ​ര്യം മ​ന​സി​ലാ​ക്കി​യെ​ന്ന് ദീ​പി​ക​യി​ൽ ലേ​ഖ​നം. ഒ​രാ​ഴ്ച​കൊ​ണ്ടു​ത​ന്നെ യാ​ഥാ​ർ​ഥ‍്യം അം​ഗീ​ക​രി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു​വെ​ന്ന് ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ലേ​ഖ​നം ഇ​ങ്ങ​നെ തു​ട​രു​ന്നു: ആ​ഗോ​ള ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു കു​ട​പി​ടി​ക്കു​ന്ന​വ​രു​ടെ ച​ങ്ങാ​ത്തം ഉ​പേ​ക്ഷി​ക്കാ​ൻ മ​റ്റു പ​ല താ​ത്പ​ര‍്യ​ങ്ങ​ളു​ടെ​യും പേ​രി​ൽ ത​യാ​റാ​കാ​ത്ത​വ​ർ മാ​ത്ര​മാ​ണ് ഇ​നി​യും ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മാ​ർ ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ന്ന​റി​യി​പ്പി​നു വ​ർ​ഗീ​യ​ത​യു​ടെ​യും മ​ത​സ്പ​ർ​ധ​യു​ടെ​യും നി​റം ന​ൽ​കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​വ​രു​ടെ ത​നി​നി​റ​വും കേ​ര​ള​സ​മൂ​ഹ​ത്തി​നു ബോ​ധ‍്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​ക്രോ​ശി​ച്ച് ആ​ദ‍്യം രം​ഗ​ത്തു​വ​ന്ന​ത് മാ​ധ‍്യ​മ​വി​ചാ​ര​ണ​ക്കാ​രാ​യി​രു​ന്ന​ല്ലോ. അ​വ​രു​ടെ കെ​ണി​യി​ൽ​പ്പെ​ട്ടും ഒ​രു ബി​ഷ​പ്പി​നെ​യും ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​യും ആ​ക്ഷേ​പി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം മു​ത​ലെ​ടു​ത്തും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ‍്യ​മേ തോ​റ്റ​ത്.

താ​ൻ പ​റ​ഞ്ഞ​തു യാ​ഥാ​ർ​ഥ‍്യ​മാ​ണെ​ന്ന് ഉ​റ​ച്ച ബോ​ധ‍്യ​മു​ള്ള മാ​ർ ക​ല്ല​റ​ങ്ങാ​ട്ടി​നെ​ക്കൊ​ണ്ടു മാ​പ്പു പ​റ​യി​ക്കാ​മെ​ന്ന മാ​ധ‍്യ​മ​വി​ധി​യാ​ള​രു​ടെ അ​തി​മോ​ഹ​ത്തി​ന് അ​ല്പാ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സാ​മാ​ന‍്യ​ബോ​ധ​മു​ള്ള​വ​രെ​ല്ലാം പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും ചി​ല​ർ ഇ​പ്പോ​ഴും പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​ന്നു​ണ്ട്. കാ​ര​ണം, അ​വ​ർ സ​ത‍്യം അ​ന്വേ​ഷി​ക്കു​ന്ന​വ​ര​ല്ല, മ​റി​ച്ച് അ​വ​ർ പ​റ​യു​ന്ന​തു മാ​ത്ര​മാ​ണ് സ​ത‍്യ​മെ​ന്ന മി​ഥ‍്യാ​ധാ​ര​ണ​യു​ള്ള​വ​രാ​ണ്. അ​വ​രെ തി​രു​ത്തു​ക പ്ര​യാ​സ​മാ​യ​തി​നാ​ൽ വി​ട്ടു​ക​ള​യു​ക.

മു​ഖ‍്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും ആ​ദ‍്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും ബി​ഷ​പ് എ​ന്തോ അ​പ​രാ​ധം ചെ​യ്തു എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, മു​ഖ‍്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യും അ​റി​ഞ്ഞു​കൊ​ണ്ടു മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ച യാ​ഥാ​ർ​ഥ‍്യ​മാ​ണ് മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞ​ത് എ​ന്നാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ജ​ന​ത മ​ന​സി​ലാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന സി​പി​എം കേ​ര​ള​ത്തി​ലാ​ക​മാ​നം അ​ടി​ത്ത​റ​യു​ള്ള​തും ജ​ന​കീ​യ​ബ​ന്ധ​മു​ള്ള​തു​മാ​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യാ​ണ് എ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മു​ണ്ടാ​കി​ല്ല. കേ​ഡ​ർ സ്വ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​വും സി​പി​എ​മ്മി​നു​ണ്ട്.

അ​ത്ത​ര​മൊ​രു പാ​ർ​ട്ടി അ​തി​ന്‍റെ സ​മ്മേ​ള​ന​ത്തി​ന്‍റെ ച​ർ​ച്ച​യ്ക്കാ​യി ത​യാ​റാ​ക്കി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കു ന​ൽ​കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര‍്യ​ങ്ങ​ള​ല്ലേ പാ​ലാ ബി​ഷ​പ്പും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്? സി​പി​എ​മ്മി​ന്‍റെ സ​ർ​ക്കു​ല​ർ ച​ർ​ച്ച​ചെ​യ്യാ​ൻ ചാ​ന​ൽ​ച​ർ​ച്ച​ക്കാ​ർ ത​യാ​റാ​കു​മോ?

ഇ​ന്ന​ലെ സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണ​വും മ​ന്ത്രി വാ​സ​വ​ന്‍റെ ബി​ഷ​പ്സ് ഹൗ​സ് സ​ന്ദ​ർ​ശ​ന​വു​മെ​ല്ലാം യാ​ഥാ​ർ​ഥ‍്യം ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്ന സൂ​ച​ന​ത​ന്നെ​യാ​ണ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ‍്യ​മ​ന്ത്രി വി​ളി​ച്ചു​കൂ​ട്ടി​യ ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന് ഇ​ക്കാ​ര‍്യ​ങ്ങ​ളൊ​ക്കെ ബോ​ധ‍്യ​മാ​യി​ക്കാ​ണ​ണം.

ഇ​ട​തു​പ​ക്ഷ​ത്തെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ ഇ​തെ​ല്ലാം അം​ഗീ​ക​രി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ത്തേ​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​ല​പാ​ട് വ‍്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​തി​നാ​ൽ മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ഉ​ന്ന​യി​ച്ച​തും സി​പി​എം ഇ​പ്പോ​ൾ ശ​രി​വ​ച്ചി​രി​ക്കു​ന്ന​തു​മാ​യ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി സ​ർ​ക്കാ​ർ മു​ൻ വി​ധി​ക​ളി​ല്ലാ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് അ​റു​തി​വ​രു​ത്തു​ക​യ​ല്ലേ വേ​ണ്ട​ത്.

ഇ​നി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും അ​വ​സ്ഥ​യാ​ണ് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​ത്. ക്ലീ​ൻ ഇ​മേ​ജ് സൃ​ഷ്ടി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന വി.​ഡി. സ​തീ​ശ​നു ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നു കാ​ര‍്യ​ങ്ങ​ൾ വ‍്യ​ക്ത​മാ​യി​ക്കാ​ണ​ണം. അ​താ​യി​രി​ക്കും അ​ദ്ദേ​ഹം പാ​ലാ​യ്ക്കു പോ​കാ​ഞ്ഞ​ത്.

എ​ന്നാ​ലും ത​ന്‍റെ ഇ​മേ​ജ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം ചി​ല പൊ​ടി​ക്കൈ​ക​ൾ കോ​ട്ട​യ​ത്തു​ത​ന്നെ കാ​ട്ടു​ക​യും ചെ​യ്തു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലാ​യി​ലെ​ത്തി ബി​ഷ​പ്പി​നെ ക​ണ്ട് കാ​ര‍്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്നു എ​ന്നു വേ​ണം ഇ​തു​വ​രെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാ​ൻ.

യു​ഡി​എ​ഫി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗി​ലെ മി​ക്ക നേ​താ​ക്ക​ൾ​ക്കും ബി​ഷ​പ് പ​റ​ഞ്ഞ കാ​ര‍്യ​ങ്ങ​ൾ മു​മ്പേ അ​റി​യാം. എ​ന്നാ​ൽ, അ​റി​യാ​ത്ത​വ​രും അ​ജ്ഞ​ത ന​ടി​ക്കു​ന്ന​വ​രും ഏ​റെ​യു​ണ്ട്. യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ൺ​ഗ്ര​സു​ക​ളു​ടെ നി​ല​പാ​ട് സു​വ‍്യ​ക്ത​വു​മാ​ണ്.

ബി​ഷ​പ്പി​നു ബി​ജെ​പി സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം​വ​രെ ന​ട​ത്തു​ക​യാ​ണ്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ ദേ​ശ​സു​ര​ക്ഷ​യെ​പ്പോ​ലും ബാ​ധി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​വ​ർ​ക്കു ബോ​ധ‍്യ​മു​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും എ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ല്ലാ​തെ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യെ മ​റ​യാ​ക്കി രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പു ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക​യു​മ​ല്ല വേ​ണ്ട​ത്.

ഇ​നി മ​റ്റൊ​രു കൂ​ട്ട​ർ​കൂ​ടി​യു​ണ്ട്. അ​വ​രെ​യാ​ണ് കേ​ര​ള​സ​മൂ​ഹം ക​രു​തി​യി​രി​ക്കേ​ണ്ട​ത്. താ​ലി​ബാ​ൻ ഭീ​ക​ര​ത​യെ​പ്പോ​ലും താ​ലോ​ലി​ക്കു​ന്ന ഇ​ക്കൂ​ട്ട​ർ കേ​ര​ള​സ​മൂ​ഹ​ത്തി​ൽ വ​ള​രെ സ​മ​ർ​ഥ​മാ​യി വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. അ​വ​രു​ടെ കാ​ഴ്ച​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണ്. അ​വ​രെ തി​രു​ത്തു​ക പ്ര​യാ​സ​വു​മാ​ണ്.

എ​ന്നാ​ൽ, അ​വ​രു​ടെ ക​രു​ക്ക​ളാ​കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ത​ല​ച്ചോ​റും നാ​വും തൂ​ലി​ക​യും പ​ണ​യ​പ്പെ​ടു​ത്ത​രു​ത്. അ​താ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ക​രം. ത​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് കേ​ര​ള​സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യ​ണം.

- സി.​കെ. കു​ര്യാ​ച്ച​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.