ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് പ്ര​തി​ക​ളെ സി​പി​എം പു​റ​ത്താ​ക്കി
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് പ്ര​തി​ക​ളെ സി​പി​എം പു​റ​ത്താ​ക്കി
Monday, July 26, 2021 7:50 PM IST
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ല്‍ കൂ​ട്ട ന​ട​പ​ടി. കേ​സി​ൽ പ്ര​തി​ക​ളാ​യ നാ​ല് പേ​രെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. പ്ര​തി​ക​ളാ​യ ബി​ജു ക​രീം, ജി​ൽ​സ്, സു​നി​ൽ​കു​മാ​ർ, ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഇ​ന്നു ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​ണ് തീ​രു​മാ​നം. മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​കെ. ച​ന്ദ്ര​നെ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. വി​ജ​യ, ഉ​ല്ലാ​സ് എ​ന്നി​വ​രെ ഏ​രി​യാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തു​ക​യും ചെ​യ്തു.

ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രെ​യും പു​റ​ത്താ​ക്കാ​നും തീ​രു​മാ​നി​ച്ചു. ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ മ​ന്ത്രി എ.​സി. മൊ​യ്തീ​നെ​യും ബേ​ബി ജോ​ണി​നെ​യും യോ​ഗം രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.