കോ​വി​ഡ് വ്യാ​പ​നം: കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​ൻ അ​ട​ച്ചു
Monday, April 19, 2021 3:17 PM IST
കോ​ട്ട​യം: ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഫ​യ​ർ സ്റ്റേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. സ്റ്റേ​ഷ​നി​ലെ 38 ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.

45 ജീ​വ​ന​ക്കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ശേ​ഷി​ക്കു​ന്ന​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ ചി​ല​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. സ്റ്റേ​ഷ​ൻ അ​ട​ച്ച​തോ​ടെ താ​ത്കാ​ലി​ക​മാ​യി പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രോ​ഗം പി​ടി​പെ​ട്ട​വ​രി​ൽ പ​ല​രും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രും മു​ൻ​പ് കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​മാ​ണ്. ഇ​ത്ര​വ​ലി​യ തോ​തി​ൽ സ്റ്റേ​ഷ​നി​ൽ എ​ങ്ങ​നെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​ല​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.