സി​എ​ജി നി​രീ​ക്ഷ​ണ​ത്തോട് യോ​ജി​ക്കു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Wednesday, January 20, 2021 12:46 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വാ​യ്പ​ക​ൾ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) ക​ണ്ടെ​ത്ത​ലി​നോ​ട് യോ​ജി​ക്കു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. സി​എ​ജി വി​മ​ർ​ശി​ച്ച​ത് കി​ഫ്ബി​യെ​യ​ല്ലെന്നും ബ​ജ​റ്റി​ന് പു​റ​ത്തെ ക​ട​മെ​ടു​പ്പി​നെ​യാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ ചർച്ചയിൽ സതീശൻ പറഞ്ഞു.

കി​ഫ്ബി​ക്ക് വി​ശ​ദീ​ക​ര​ണ​ത്തി​ന് സി​എ​ജി അ​വ​സ​രം ന​ൽ​കി​യ​താ​ണ്. മ​റി​ച്ചു​ള്ള മ​ന്ത്രി​യു​ടെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. മ​ന്ത്രി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നു​വ​രി​യി​ൽ കി​ഫ്ബി റി​പ്പോ​ർട്ട് സ​ഭ​യി​ൽ അ​വ​ത​രി​ക്കു​ന്പോ​ൾ വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് അ​റി​യാം. അ​തി​നാ​ൽ അ​ദ്ദേ​ഹം എ​ല്ലാ ച​ട്ട​ങ്ങ​ളും മ​റി​ക​ട​ന്ന് സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി. ഇ​ത്ര​യും കൗ​ശ​ല​കാ​ര​നാ​യ ഒ​രു മ​ന്ത്രി ഈ ​സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​ഫ്ബി 2018–19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ മ​സാ​ല ബോ​ണ്ടു​ക​ൾ വി​റ്റ​ഴി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ക​ട​മെ​ടു​പ്പ് ബ​ജ​റ്റി​നു പു​റ​ത്തു​ള്ള ക​ട​മെ​ടു​പ്പാ​ണെ​ന്നും ഇ​തു ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നു​മു​ള്ള സി​എ​ജി റി​പ്പോ​ര്‍​ട്ട് ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന്‌ വി.​ഡി.​സ​തീ​ശ​ൻ നോ​ട്ടി​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------