കോ​വി​ഡ് മു​ക്ത​നാ​കാ​തെ റൊ​ണാ​ൾ​ഡോ; ബാ​ഴ്സ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചേ​ക്കി​ല്ല
Friday, October 23, 2020 7:51 AM IST
ടൂറിൻ: കോ​വി​ഡി​ൽ​നി​ന്നും മു​ക്ത​നാ​കാ​തെ സൂ​പ്പ​ർ താ​രം ക്ര​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. കോ​വി​ഡ് ബാ​ധി​ച്ച താ​ര​ത്തി​നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും പോ​സി​റ്റീ​വാ​യി.

ഇ​തോ​ടെ അ​ടു​ത്ത ആ​ഴ്ച ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സ് കു​പ്പാ​യ​ത്തി​ൽ റൊ​ണാ​ൾ​ഡോ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. നി​ല​വി​ൽ ടൂ​റി​നി​ലെ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് റൊ​ണാ​ൾ​ഡോ. ക​ഴി​ഞ്ഞ 13 ന് ​ആ​ണ് പോ​ർ​ച്ചു​ഗ​ൽ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

റൊ​ണാ​ൾ​ഡോ​യും മെ​സി​യും നേ​ർ​ക്ക് നേ​ർ വ​രു​ന്ന മ​ത്സ​ര​ത്തി​നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 29നാ​ണ് ഇ​രു​ടീ​മു​ക​ളും ത​മ്മി​ലു​ള്ള മ​ത്സ​രം. യു​വേ​ഫ​യു​ടെ നി​യ​മ​പ്ര​കാ​രം ഒ​രു ക​ളി​ക്കാ​ര​ൻ മ​ത്സ​ര​ത്തി​ന് ഒ​രാ​ഴ്ച മു​മ്പെ​ങ്കി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യാ​ൽ മാ​ത്ര​മേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.