ക​മ​ല​യു​മൊ​ന്നി​ച്ച് ബൈ​ഡ​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കാം​ന്പെ​യ്ൻ
Thursday, August 13, 2020 3:41 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള കാം​ന്പെ​യ്നു​ക​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ൾ എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​മ​ല​യു​മൊ​ന്നു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കാം​ന്പെ​യ്നും ബൈ​ഡ​ൻ സം​ഘ​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചും മ​റ്റു​ള്ള​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്തു​മാ​യി​രു​ന്നു പ​രി​പാ​ടി. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​മേ​രി​ക്ക​യ്ക്ക് അ​തി​നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ബൈ​ഡ​ൻ ജ​ന​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ച്ചു.

ശ​രി​യു​ടെ പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന ആ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്കാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.