കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​റ് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; അ​ഞ്ചും ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്ന്
Tuesday, August 11, 2020 5:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൂ​ത​ക്കു​ഴി 11-ാം വാ​ർ​ഡി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പു​റം മി​ച്ച​ഭൂ​മി കോ​ള​നി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രാ​ണ് ആ​റ് പേ​രും. ഇ​യാ​ളു​ടെ അ​മ്മ, സ​ഹോ​ദ​രി, ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ൾ, മ​റ്റൊ​രു ബ​ന്ധു, അ​യ​ൽ​വാ​സി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം പ​ട്ടി​മ​റ്റ​ത്ത് ഇ​ന്ന് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ​ക്കെ​ല്ലാം ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 50 പേ​ർ​ക്കാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 11-ാം വാ​ർ​ഡി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.