സൂറിച്ച്: പു​​രു​​ഷ 200 മീ​​റ്റ​​റി​​ൽ ഒ​​ളി​​ന്പി​​ക്സ് ചാ​​ന്പ്യ​​ൻ ലെ​​സ്റ്റ്സി​​ലെ ടെ​​ബോ​​ഗോ​​യെ വീ​​ഴ്ത്തി​​യ യു​​എ​​സി​​ന്‍റെ നോ​​ഹ ലൈ​​ൽ​​സി​​ന് ഡ​​യ​​മ​​ണ്ട് ലീ​​ഗ് ഫൈ​​ന​​ലി​​ൽ ആ​​റാം കി​​രീ​​ടം.

സൂറിച്ചില്‍ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ 19.74 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത ലൈ​​ൽ​​സ് ബോ​​ട്സ്വാ​​നി​​യ​​ൻ താ​​രം ടെ​​ബോ​​ഗോ​​യെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ളി. ട്രാ​​ക്ക് ഇ​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ഡ​​യ​​മ​​ണ്ട് ലീ​​ഗ് കി​​രീ​​ടം നേ​​ടു​​ന്ന അത്‌ല​​റ്റ് എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ ലൈ​​ൽ​​സി​​ന് സ്വ​​ന്ത​​മാ​​യി. പാ​​രി​​സ് ഒ​​ളിം​​പി​​ക്സി​​ൽ 100 മീ​​റ്റ​​റി​​ൽ ചാ​​ന്പ്യ​​നാ​​യ ലൈ​​ൽ​​സി​​ന് 200 മീ​​റ്റ​​റി​​ൽ ടെ​​ബോ​​ഗോ​​യ്ക്കു പി​​ന്നി​​ൽ മൂ​​ന്നാം സ്ഥാ​​ന​​മാ​​ണ് നേ​​ടാ​​നാ​​യ​​ത്.