ന്യൂ​​യോ​​ര്‍​ക്ക്: ലീ​​ഗ്‌​​സ് ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ സെ​​മി ഫൈ​​ന​​ലി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ല്‍ 3-1ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി ഇ​​ന്‍റ​​ര്‍ മ​​യാ​​മി. ഒ​​ര്‍​ലാ​​ന്‍​ഡോ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്‍റ​​ര്‍ മ​​യാ​​മി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

77 (പെ​​നാ​​ല്‍​റ്റി), 88 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ എ​​ണ്ണം​​പ​​റ​​ഞ്ഞ ഗോ​​ളു​​ക​​ള്‍. ആ​​ദ്യ​​പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ മാ​​ര്‍​ക്കൊ പ​​സാ​​ലി​​ച്ചി​​ലൂ​​ടെ​​യാ​​ണ് (45+1’) ലീ​​ഡ് നേ​​ടി​​യ ഒ​​ര്‍​ലാ​​ഡോ സി​​റ്റി​​യെ​​യാ​​ണ് ഇ​​ന്‍റ​​ര്‍ മ​​യാ​​മി 3-1നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. ടെ​​ലാ​​സ്‌​​കോ സെ​​ഗോ​​വി​​യ​​യു​​ടെ (90+1’) വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ മൂ​​ന്നാം ഗോ​​ള്‍.


2-0നു ​​ലോ​​സ് ആ​​ഞ്ച​​ല​​സ് ഗാ​​ല​​ക്‌​​സി​​യെ കീ​​ഴ​​ട​​ക്കി​​യ സി​​യാ​​റ്റി​​ല്‍ സൗ​​ണ്ടേ​​ഴ്‌​​സ് ആ​​ണ് ഫൈ​​ന​​ലി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ എ​​തി​​രാ​​ളി. തി​​ങ്ക​​ളാ​​ഴ്ച ഇ​​ന്ത്യ​​ന്‍ സ​​മ​​യം പു​​ല​​ര്‍​ച്ചെ 5.30നാ​​ണ് ഫൈ​​ന​​ല്‍.