ആലപ്പിക്ക് ഇനാൻ ഇഫക്റ്റ്
Friday, August 29, 2025 1:40 AM IST
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 സീസണ് രണ്ടിൽ ആലപ്പി റിപ്പിൾസിന് രണ്ടാം ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആലപ്പി രണ്ട് റണ്‍സിന് ഏരീസ് കൊല്ലം സെയ് ലേഴ്സിനെ തോൽപ്പിച്ചു.
സ്കോർ: ആലപ്പി 20 ഓവറിൽ 182/6. കൊല്ലം 20 ഓവറിൽ 180/9. ഓൾറൗണ്ട് പ്രകടനം നടത്തിയ മുഹമ്മദ് ഇനാൻ ആണ് (9 പന്തിൽ 21, 40 റണ്‍സിന് മൂന്ന് വിക്കറ്റ്) പ്ലെയർ ഓഫ് ദി മാച്ച്. ജലജ് സക്സേനയാണ് (50 പന്തിൽ 85) ആലപ്പിയുടെ ടോപ് സ്കോറർ.