സൂ​റി​ച്ച്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ 2025-26 സീ​സ​ണി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും (പി​എ​സ്ജി) സ്പാ​നി​ഷ് ക​രു​ത്ത​രാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യും ലീ​ഗ് റൗ​ണ്ടി​ല്‍ ഏ​റ്റു​മു​ട്ടും.

ചെ​ല്‍​സി, ഐ​ന്‍​ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, ക്ല​ബ് ബ്രൂ​ഗ, സ്ലാ​വി പ്രാ​ഗ, എ​ഫ്‌​സി കോ​പ്പ​ന്‍​ഹേ​ഗ​ന്‍, ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ്, ഒ​ളി​മ്പി​യാ​കൊ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ലീ​ഗ് സ്റ്റേ​ജി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ മ​റ്റ് എ​തി​രാ​ളി​ക​ള്‍.