പാരീസ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്ണി​​ൽ മു​​ൻ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ പി​​എ​​സ്ജി​​ക്ക് വ​​ന്പ​​ൻ വി​​ജ​​യം. ഒ​​ൻ​​പ​​ത് ഗോ​​ളു​​ക​​ൾ പി​​റ​​ന്ന ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ടു​​ലൗ​​സ് എ​​ഫ്സി​​യെ​​യാ​​ണ് പി​​എ​​സ്ജി വീ​​ഴ്ത്തി​​യ​​ത്. മൂ​​ന്നി​​നെ​​തി​​രേ ആ​​റ് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പി​​എ​​സ്ജി വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


പി​​എ​​സ്ജി​​ക്ക് വേ​​ണ്ടി ജാ​​വോ നെ​​വ​​സ് ഹാ​​ട്രി​​ക് നേ​​ടി​​യ​​പ്പോ​​ൾ ഉ​​സ്മാ​​ൻ ഡെം​​ബ​​ലെ ഡ​​ബി​​ള​​ടി​​ച്ച് തി​​ള​​ങ്ങി. സീ​​സ​​ണി​​ൽ പി​​എ​​സ്ജി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വി​​ജ​​യ​​മാ​​ണി​​ത്. ലീ​​ഗ് വ​​ണ്ണി​​ലെ ഒ​​ൻ​​പ​​ത് പോ​​യി​​ന്‍റു​​ക​​ളു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്.