ഇന്ത്യ x പാക് ഹോക്കി
Friday, August 29, 2025 1:40 AM IST
ന്യൂഡല്‍ഹി: എഫ്ഐഎച്ച് പ്രൊ ലീഗ് 2025-26 സീസണ് ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ x പാക് പോരാട്ടത്തിന് കളമൊരുങ്ങി. അയര്‍ലന്‍ഡിന് പകരം പാക്കിസ്ഥാനും ന്യൂസിലന്‍ഡിനു പകരം ഇന്ത്യയും എഫ്ഐഎച്ച് പ്രൊ ലീഗില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണിത്.
ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ അര്‍ജന്റീന, ഓസ്ട്രേലിയ, ബെല്‍ജിയം, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്പെയിന് ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പില്‍നിന്ന് പാക്കിസ്ഥാന് പിന്മാറിയിരുന്നു. ഇന്നുമുതലാണ് ഏഷ്യ കപ്പ്.