ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം
Saturday, June 28, 2025 11:36 PM IST
ചെന്നൈ: ഫ്ഐഎച്ച് പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ പേരാട്ടത്തിനു വേദിയൊരുങ്ങുന്നു. നവംബർ 28ന് ആരംഭിച്ച് ഡിസംബർ 10ന് അവസാനിക്കുന്ന പുരുഷ ജൂണിയർ ഹോക്കി ലോകകപ്പ് 14-ാമത് എഡിഷനിൽ ഇരു ടീമും ഓരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
ചിലിക്കും സ്വിറ്റ്സർലൻഡിനും ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഇരു ടീമും ഉൾപ്പെട്ടിരിക്കുന്നത്. ചെന്നൈയിലും മധുരയിലുമായാണ് മത്സരങ്ങൾ നടക്കുക.
രണ്ടുതവണ ചാന്പ്യന്മാരായ ഇന്ത്യ ഒന്പതു വർഷം മുന്പ് ലഖ്നൗവിലാണ് അവസാനമായി കിരീടം നേടിയത്. സമീപകാലങ്ങളിൽ തുടർച്ചയായി സെമിഫൈനലിലും എത്തിയിട്ടുണ്ട്.