നോർവെയിൽ സൂപ്പർ ക്ലൈമാക്സ്
Saturday, June 7, 2025 12:35 AM IST
ഓസ്ലോ: 2025 നോർവെ ചെസ് ചാന്പ്യൻഷിപ്പിൽ സൂപ്പർ ക്ലൈമാക്സ്. ലോക ഒന്നാം നന്പർ താരമായ നോർവെയുടെ മാഗ്നസ് കാൾസനും ലോക ചാന്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും തമ്മിലായിരുന്നു കിരീട പോരാട്ടം.
10 റൗണ്ടുള്ള ചാന്പ്യൻഷിപ്പിനിടെ കാൾസനെ കീഴടക്കാനും ഗുകേഷിനു സാധിച്ചിരുന്നു. ഒന്പതാം റൗണ്ട് പൂർത്തിയായപ്പോൾ കാൾസന് 15ഉം ഗുകേഷിന് 14.5 ഉം പോയിന്റായിരുന്നു. 10-ാം റൗണ്ടിൽ ഗുകേഷ് അമേരിക്കയുടെ ഫാബിയാനോ കരുവാനയേയും കാൾസൻ ഇന്ത്യയുടെ അർജുനെയുമാണ് നേരിട്ടത്.