പാ​​രീ​​സ്: ക​​രി​​യ​​റി​​ല്‍ 100 ട്രോ​​ഫി​​ക​​ള്‍ എ​​ന്ന നേ​​ട്ടം കു​​റി​​ച്ച​​ശേ​​ഷം ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ പോ​​രാ​​ട്ട​​ത്തി​​നാ​​യി റോ​​ള​​ങ് ഗാ​​രോ​​സി​​ല്‍ എ​​ത്തി​​യ സെ​​ര്‍​ബി​​യ​​ന്‍ ഇ​​തി​​ഹാ​​സം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ല്‍ 99 ജ​​യം എ​​ന്ന നേ​​ട്ടം 24 ഗ്രാ​​ന്‍​സ്‌​ലാം ​ജേ​​താ​​വാ​​യ ജോ​​ക്കോ​​വി​​ച്ച് കു​​റി​​ച്ചു. പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ ഓ​​സ്ട്രി​​യ​​ന്‍ താ​​രം ഫി​​ലി​​പ്പ് മി​​സോ​​ളി​​ക്കി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ല്‍ ത​​ന്‍റെ 99-ാം ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 6-3, 6-4, 6-2.

മേ​​യ് 24നു ​​ന​​ട​​ന്ന ജെ​​നീ​​വ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ജേ​​താ​​വാ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് ക​​രി​​യ​​റി​​ല്‍ 100 ട്രോ​​ഫി തി​​ക​​ച്ച​​ത്. 25-ാം ഗ്രാ​​ന്‍​സ് ലാം ​​എ​​ന്ന ച​​രി​​ത്ര​​ത്തി​​നാ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ ശ്ര​​മം. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ബ്രി​​ട്ട​​ന്‍റെ കാ​​മ​​റൂ​​ണ്‍ നോ​​റി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ എ​​തി​​രാ​​ളി.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ അ​​മേ​​രി​​ക്ക​​യു​​ടെ ടോ​​മി പോ​​ള്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്‌​​സി പോ​​പ്പി​​രി​​നെ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ടോ​​മി പോ​​ള്‍ അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്‌​​കോ​​ര്‍: 6-3, 6-3, 6-3.

ഇ​​ന്ത്യ​​ന്‍ സ​​ഖ്യ​​ങ്ങ​​ള്‍ പു​​റ​​ത്ത്


പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ന്‍ ബൊ​​പ്പ​​ണ്ണ, യൂ​​കി ഭാം​​ബ്രി സ​​ഖ്യ​​ങ്ങ​​ള്‍ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ പു​​റ​​ത്ത്. രോ​​ഹ​​ന്‍ ബൊ​​പ്പ​​ണ്ണ​​യും ചെ​​ക് താ​​രം ആ​​ദം പാ​​വ്‌​ലാ​​സെ​​ക്കും ചേ​​ര്‍​ന്നു​​ള്ള കൂ​​ട്ടു​​കെ​​ട്ടി​​നെ അ​​മേ​​രി​​ക്ക-​​ഫി​​ന്‍​ല​​ന്‍​ഡ് സ​​ഖ്യ​​മാ​​യ ഹെ​​ന്‍ റി ​​പാ​​റ്റേ​​ണ്‍ - ഹാ​​രി ഹെ​​ലി​​യോ​​വാ​​ര കീ​​ഴ​​ട​​ക്കി. സ്‌​​കോ​​ര്‍: 6-2, 7-6 (7-5).

ഷ്യാ​​ങ്‌​​ടെ​​ക്

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​നും ലോ​​ക അ​​ഞ്ചാം ന​​മ്പ​​റു​​മാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക്കി​​നു പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം. സ്‌​​കോ​​ര്‍: 1-6, 6-3, 7-5.

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ നാ​​ലാം സീ​​ഡാ​​യ ജാ​​സ്മി​​ന്‍ പൗ​​ളി​​നി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്. മൂ​​ന്നു സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ പൗ​​ളി​​നി​​യെ കീ​​ഴ​​ട​​ക്കി യു​​ക്രെ​​യ്‌​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. 13-ാം സീ​​ഡാ​​യ സ്വി​​റ്റോ​​ളി​​ന 4-6, 7-6 (8-6), 6-1നാ​​യി​​രു​​ന്നു പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ജ​​യി​​ച്ച​​ത്.

ചൈ​​ന​​യു​​ടെ ഷെ​​ങ് ക്വി​​ന്‍​വെ​​ന്നും അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചു. റ​​ഷ്യ​​യു​​ടെ 19-ാം സീ​​ഡാ​​യ ലി​​യു​​ഡ്‌​മി​​ല സാം​​സോ​​നോ​​വ​​യെ 7-6 (7-5), 1-6, 6-3നു ​​മ​​റി​​ക​​ട​​ന്നാ​​ണ് എ​​ട്ടാം സീ​​ഡാ​​യ ക്വി​​ന്‍​വെ​​ന്‍ വ​​നി​​താ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ക​​ട​​ന്ന​​ത്.