എന്‍ബിഎ: ആദ്യജയം പേസേഴ്സിന്
Saturday, June 7, 2025 12:35 AM IST
ഒക്ലഹോമ (യുഎസ്എ): എന്‍ബിഎ (നാഷ്ണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) 2025 ഫൈനല്‍സില്‍ ആദ്യ ജയം ഇന്ത്യാന പേസേഴ്സിന്.
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ആദ്യ മത്സരത്തില്‍ ഒക്ലഹോമ സിറ്റി തണ്ടറിനെ 110-111ന് ഇന്ത്യാന പേസേഴ്സ് തോല്‍പ്പിച്ചു. ഒന്നും (29-20) രണ്ടും (28-25) ക്വാര്‍ട്ടറുകളില്‍ സിറ്റി തണ്ടര്‍ ആയിരുന്നു മുന്നില്‍.
എന്നാല്‍, മൂന്നും (31-28) നാലും (35-25) ക്വാര്‍ട്ടറുകളില്‍ ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യാന പേസേഴ്സ് ജയം സ്വന്തമാക്കി. ഏഴ് റൗണ്ടുള്ള ഫൈനല്‍സിലെ രണ്ടാം മത്സരം തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നു നടക്കും.