പിഎസ്ജി ആരാധകര്‍ മരിച്ചു
Monday, June 2, 2025 2:43 AM IST
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് കിരീടം സ്വന്തമാക്കിയതിനുശേഷം പാരീസ് സെന്റ് ജെര്മയ്ന് താരങ്ങള്‍ നടത്തിയ ആഘോഷത്തില്‍ രണ്ടു മരണം. 500 പേര്‍ക്കു പരിക്കേറ്റു. ഒരു പോലീസുകാരന് കോമയിലായതായും ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
പിഎസ്ജി ആരാധകര്‍ നടത്തിയ തെരുവ് ആഘോഷത്തിനിടെ ഡാക്സില്‍ ഒരു പതിനേഴുകാരന് കുത്തേറ്റു മരിച്ചു. പാരീസില്‍ ഇരുപതുകാരന് ബൈക്കില്‍ കാര്‍ ഇടിച്ച് മരിച്ചതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.