ലങ്കൻ താരം ഒത്തുകളിച്ചു
Friday, June 6, 2025 1:00 AM IST
കൊളംബൊ: ശ്രീലങ്കൻ മുൻ പുരുഷ ക്രിക്കറ്റ് ടീം താരവും സ്പിന്നറുമായ സചിത്ര സേനാനായകെയ്ക്കെതിരേ ഒത്തുകളി കുറ്റം ചുമത്തി.
2020ൽ നടന്ന ആഭ്യന്തര ക്രിക്കറ്റിൽ ഒത്തുകളിയിൽ പങ്കുണ്ടെന്നാണ് ആരോപണം. 2023ൽ അറസ്റ്റ് ചെയ്യപ്പെട്ട താരം നിലവിൽ ജാമ്യത്തിൽ കഴിയുകയാണ്.
ദേശീയ ടീമിനായി 74 മത്സരങ്ങൾ കളിച്ച സേനാനായകെലങ്ക പ്രീമിയർ ലീഗിൽ രണ്ട് കളിക്കാരെ മാച്ച് ഫിക്സിംഗിനായി സമീപിച്ചതായാണ് ആരോപണം.