ലയണ്‍സ് മുന്നേറ്റം
Monday, June 2, 2025 2:23 AM IST
കാന്റര്‍ബറി: ഇന്ത്യ എയ്ക്ക് എതിരായ ചതുര്‍ദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിന്റെ മുന്നേറ്റം. ഒന്നാം ഇന്നിംഗ്സില്‍ 557 റണ്‍സ് നേടിയ ഇന്ത്യ എയ്ക്ക് എതിരേ, 98 ഓവറില്‍ ഇംഗ്ലണ്ട് ലയണ്‍സ് 413/5 എടുത്തു. ലയണ്‍സിനുവേണ്ടി ടോം ഹെയ്ന്സും (171 നോട്ടൗട്ട്) മാക്സ് ഹോള്‍ഡനും (101) സെഞ്ചുറി നേടി.