ഉസ്ബക്കിസ്ഥാൻ, ജോര്‍ദാൻ ഫിഫ ലോകകപ്പിന്
Saturday, June 7, 2025 12:35 AM IST
അബുദാബി: ചരിത്രത്തില്‍ ആദ്യമായി ഉസ്ബക്കിസ്ഥാനും ജോര്‍ദാനും ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍സിനു യോഗ്യത സ്വന്തമാക്കി.
എഎഫ്സി മൂന്നാം റൗണ്ട് യോഗ്യതയില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് ഉസ്ബക്കിസ്ഥാന്റെ ചരിത്രനേട്ടം.
ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ ഉസ്ബക്കിസ്ഥാനും യുഎഇയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ഗ്രൂപ്പ് എയില്‍ ഒമ്പതു മത്സരങ്ങളില്‍ 18 പോയിന്റാണ് ഉസ്ബക്കിസ്ഥാനുള്ളത്. 20 പോയിന്റുള്ള ഇറാന് നേരത്തേ യോഗ്യത ഉറപ്പിച്ചിരുന്നു.
ഗ്രൂപ്പ് ബിയില്‍ അലി ഓള്വാന്റെ ഹാട്രിക്കില്‍ 3-0ന് ഒമാനെ കീഴടക്കിയാണ് ജോര്‍ദാന്‍ കന്നി ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.