കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷൻ:ജേക്കബ് പ്രസിഡന്റ്, ആന്റണി സെക്രട്ടറി
Monday, June 2, 2025 2:23 AM IST
കോട്ടയം: കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റായി ആലപ്പുഴ സ്വദേശി ജേക്കബ് ജോസഫും സെക്രട്ടറിയായി തൃശൂര്‍ സ്വദേശി പി.സി. ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു. ഡി. ഷാജു (കൊല്ലം) ആണ് ട്രഷറര്‍. തൃശൂരില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഓണററി ചെയര്മാന് ആയി ബാസ്കറ്റ്ബാള്‍ ഫെഡറേഷന് പ്രസിഡന്റ് ആധവ് അര്ജുന്, ലൈഫ് പ്രസിഡന്റ് ആയി പി.ജെ. സണ്ണി, ചീഫ് പേട്രണ്‍ ആയി ഡോ. വിജു ജേക്കബ് സിന്തൈറ്റ് ഗ്രൂപ്പ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.