മറുപടിയില്ലാത്ത തോല്‍വി!
Thursday, June 5, 2025 2:32 AM IST
പാത്തും തനി (തായ്ലന്ഡ്): രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇന്ത്യക്കു തോല്‍വി. എവേ പോരാട്ടത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ടു ഗോളിനു തായ്ലന്‍ഡിനോടു പരാജയപ്പെട്ടു.
എട്ടാം മിനിറ്റില്‍ ബെന്‍ ഡേവിസും 59-ാം മിനിറ്റില്‍ പോരമെറ്റ് അര്ജ്വിറായിയുമായിരുന്നു ആതിഥേയര്‍ക്കുവേണ്ടി വല കുലുക്കിയത്.
ഈ മാസം 10നു ഹോങ്കോംഗിന് എതിരേ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ പോരാട്ടത്തിനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ആയിരുന്നു ഇന്ത്യ ഇന്നലെ കളത്തിലെത്തിയത്. ഫിഫ റാങ്കിംഗില്‍ നിലവില്‍ 99-ാം സ്ഥാനക്കാരാണ് തായ്ലന്ഡ്. ഇന്ത്യ 127-ാം റാങ്കുകാരും.