മും​​ബൈ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) 2025 മെ​​ഗാ താ​​ര ലേ​​ല​​ത്തി​​നു മു​​ന്പ് ഓ​​രോ ടീ​​മും നി​​ല​​നി​​ർ​​ത്തു​​ന്ന ക​​ളി​​ക്കാ​​രു​​ടെ പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ച്ചു.

ഒ​രു അ​​ണ്‍​ക്യാ​​പ്ഡ് ക​​ളി​​ക്കാ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ പ​​ര​​മാ​​വ​​ധി ആ​​റു താ​​ര​​ങ്ങ​​ളെ​​യാ​​ണ് 10 ടീ​​മു​​ക​​ൾ​​ക്കും നി​​ല​​നി​​ർ​​ത്താ​​ൻ സാ​​ധി​​ക്കു​​ക. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30 ആ​​യി​​രു​​ന്നു നി​​ല​​നി​​ർ​​ത്തു​​ന്ന ക​​ളി​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യും അ​​വ​​ർ​​ക്കു​​ള്ള പ്ര​​തി​​ഫ​​ല​​വും പ്ര​​ഖ്യാ​​പി​​ക്കാ​​നു​​ള്ള അ​ന്തി​മ സ​മ​യം.

2024 ഐ​​പി​​എ​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും ആ​​റു ക​​ളി​​ക്കാ​​രെ വീ​​തം നി​​ല​​നി​​ർ​​ത്തി. ഏ​​റ്റ​​വും കു​​റ​​വു ക​​ളി​​ക്കാ​​രെ നി​​ല​​നി​​ർ​​ത്തി​​യ ടീം ​​പ​​ഞ്ചാ​​ബ് കിം​​ഗ്സാ​​ണ്. ര​​ണ്ടു ക​​ളി​​ക്കാ​​രെ മാ​​ത്ര​​മാ​​ണ് പ​​ഞ്ചാ​​ബ് നി​​ല​​നി​​ർ​​ത്തി​​യ​​ത്.

ക്ലാ​​സ​​നു 23 കോ​​ടി, കോ​​ഹ്‌​ലി​​ക്ക് 21

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ഹെ​​ൻ‌​റി​​ച്ച് ക്ലാ​​സ​​നാ​​ണ് നി​​ല​​നി​​ർ​​ത്തി​​യ ക​​ളി​​ക്കാ​​രി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ​​ണ്‍​റൈ​​സേ​​ഴ്സ് 23 കോ​​ടി രൂ​​പ മു​​ട​​ക്കി ക്ലാ​​സ​​നെ 2025 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യി നി​​ല​​നി​​ർ​​ത്തി. അ​​തേ​​സ​​മ​​യം, 2024 താ​​ര ലേ​​ല​​ത്തി​​ൽ 20.50 കോ​​ടി രൂ​​പ മു​​ട​​ക്കി സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​സീ​​സ് പേ​​സ​​ർ പാ​​റ്റ് ക​​മ്മി​​ൻ​​സി​​നെ 18 കോ​​ടി​​ക്ക് ഇ​​ത്ത​​വ​​ണ നി​​ല​​നി​​ർ​​ത്തി​​യ​​തും ശ്ര​​ദ്ധേ​​യം.

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ് നി​​ല​​നി​​ർ​​ത്ത​​പ്പെ​​ട്ട ക​​ളി​​ക്കാ​​രി​​ൽ പ്ര​​തി​​ഫ​​ല​​ത്തി​​ൽ ര​​ണ്ടാ​​മ​​ത്. 21 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ആ​​ർ​​സി​​ബി കോ​​ഹ്‌​ലി​​യെ നി​​ല​​നി​​ർ​​ത്തി​​യ​​ത്. മു​​ൻ​​സീ​​സ​​ണു​​ക​​ളി​​ൽ ആ​​ർ​​സി​​ബി​​യു​​ടെ നാ​​യ​​ക​​നാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം ഫാ​​ഫ് ഡു​​പ്ലെ​​സി​​യെ നി​​ല​​നി​​ർ​​ത്തി​​യി​​ല്ല. ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​രം നി​​ക്കോ​​ളാ​​സ് പു​​രാ​​നെ 21 കോ​​ടി രൂ​​പ​​യ്ക്കു നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, ക്യാ​​പ്റ്റ​​ൻ കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ ല​​ക്നോ നി​​ല​​നി​​ർ​​ത്തി​​യി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.


സ​​ഞ്ജു, യ​​ശ​​സ്വി 18 കോ​​ടി; ബ​​ട്‌​ല​​ർ ഔ​​ട്ട്

ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഐ​​സി​​സി 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ത​​ന്ത്ര​​മൊ​​രു​​ക്കു​​ന്ന രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് നി​​ല​​നി​​ർ​​ത്തി​​യ ക​​ളി​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യും ശ്ര​​ദ്ധേ​​യം. മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​റും ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നു​​മാ​​യ സ​​ഞ്ജു സാം​​സ​​ണി​​നെ​​യും യു​​വ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നെ​​യും 18 കോ​​ടി രൂ​​പ വീ​​തം മു​​ട​​ക്കി രാ​​ജ​​സ്ഥാ​​ൻ നി​​ല​​നി​​ർ​​ത്തി. എ​​ന്നാ​​ൽ, ഇം​​ഗ്ലീ​​ഷ് വെ​​ടി​​ക്കെ​​ട്ട് ഓ​​പ്പ​​ണ​​ർ ജോ​​സ് ബ​​ട്‌​ല​​റി​​നെ രാ​​ജ​​സ്ഥാ​​ൻ നി​​ല​​നി​​ർ​​ത്തി​​യി​​ല്ല.

ധോ​​ണി നാ​​ലു കോ​​ടി

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് വെ​​റ്റ​​റ​​ൻ താ​​രം എം.​​എ​​സ്. ധോ​​ണി ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു ക​​ളി​​ക്കാ​​രെ​​യാ​​ണ് നി​​ല​​നി​​ർ​​ത്തി​​യ​​ത്. അ​​ണ്‍​ക്യാ​​പ്ഡ് ക​​ളി​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി നാ​​ലു കോ​​ടി രൂ​​പ​​യ്ക്ക് ധോ​​ണി​​യെ ചെ​​ന്നൈ നി​​ല​​നി​​ർ​​ത്തി. ക്യാ​​പ്റ്റ​​ൻ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദി​​നാ​​ണ് (18 കോ​​ടി) നി​​ല​​നി​​ർ​​ത്ത​​പ്പെ​​ട്ട ക​​ളി​​ക്കാ​​രി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം.

രോ​ഹി​ത്, ഹാ​ർ​ദി​ക്

മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ​യും മു​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ​യും നി​ല​നി​ർ​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ല​ത്തോ​ടെ നി​ല​നി​ർ​ത്ത​പ്പെ​ട്ട​ത് പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യെ​യാ​ണ്, 18 കോ​ടി. സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​നും ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​ക്കും 16.35 കോ​​ടി വീ​ത​വും രോ​​ഹി​​ത് ശ​​ർ​​മ​യ്ക്ക് 16.30 കോ​​ടി​യും ന​ൽ​കി മും​ബൈ നി​ല​നി​ർ​ത്തി.