ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക​​​ച്ച കാ​​​യി​​​ക താ​​​ര​​​ത്തി​​​നു​​​ള്ള 36-മ​​​ത് ജി​​​മ്മി ജോ​​​ർ​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് ട്രി​​​പ്പി​​​ൾ ജം​​​പ് താ​​​രം ഒ​​​ളി​​​മ്പ്യ​​​ൻ അ​​​ബ്ദു​​​ള്ള അ​​​ബൂ​​​ബ​​​ക്ക​​​റിന്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ജോ​​​സ് ജോ​​​ർ​​​ജ് ചെ​​​യ​​​ർ​​​മാ​​​നും അ​​​ഞ്ജു ബോ​​​ബി ജോ​​​ർ​​​ജ്, റോ​​​ബ​​​ർ​​​ട്ട് ബോ​​​ബി ജോ​​​ർ​​​ജ്, സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​ർ​​​ജ്, സ്റ്റാ​​​ൻ​​​ലി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ക​​​മ്മി​​​റ്റി‍​യാ​​​ണ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ജി​​​മ്മി ജോ​​​ർ​​​ജ് വി​​​ട​​​വാ​​​ങ്ങി​​​യി​​​ട്ട് 37 വ​​​ർ​​​ഷ​​​മാ​​​കു​​​ന്ന 30ന് ​​​പേ​​​രാ​​​വൂ​​​ർ ജി​​​മ്മി ജോ​​​ർ​​​ജ് സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.


പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത അ​​​ബ്ദു​​​ള്ള 2022ലെ ​​​കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ വെ​​​ള്ളി ​​​മെ​​​ഡ​​​ൽ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച​​​ത്. 2023ലെ ​​​ഏ​​​ഷ്യ​​​ൻ അ​​​ത്‌​​​ല​​​റ്റി​​​ക്സ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ സ്വ​​​ർ​​​ണം നേ​​​ടി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​പ്പാ​​​നി​​​ൽ ന​​​ട​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മീ​​​റ്റി​​​ൽ സ്വ​​​ർ​​​ണ​​​വും ഫ്രാ​​​ൻ​​​സി​​​ൽ ന​​​ട​​​ന്ന മീ​​​റ്റി​​​ൽ വെ​​​ങ്ക​​​ല​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. 17.19 മീ​​​റ്റ​​​റാ​​​ണ് മി​​​ക​​​ച്ച ദൂ​​​രം.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക​​​ര​​​യ്ക്ക​​​ടു​​​ത്ത് പു​​​ലി​​​യാ​​​വ്‌ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ബ്ദു​​​ള്ള ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ ഫോ​​​ഴ്‌​​​സി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. അ​​​ബൂ​​​ബ​​​ക്ക​​​ർ- സാ​​​റ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.