ഹോക്കിയിൽ വെങ്കല പോരാട്ടം
Thursday, August 8, 2024 12:39 AM IST
പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയുടെ വെങ്കല മെഡൽ പോരാട്ടത്തിന് ഇന്ത്യ ഇന്ന് സ്പെയിനിനെ നേരിടും. ടോക്കിയോ ഒളിന്പിക്സിൽ നേടിയ വെങ്കല മെഡൽ നഷ്ടപ്പെടാതിരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് മത്സരം.
സെമി ഫൈനലിൽ ജർമനിയോട് 3-2ന് തോറ്റാണ് വെങ്കല മെഡൽ മത്സരത്തിന് ഇന്ത്യയെത്തിയത്. 44 വർഷത്തിനുശേഷം ഒളിന്പിക്സ് ഹോക്കി ഫൈനലിലെത്താമെന്ന മോഹങ്ങളാണ് ജർമനി തകർത്തത്.