മനൊലോ ഗോവൻ പരിശീലകൻ
Sunday, June 4, 2023 12:18 AM IST
മഡ്ഗാവ്: സ്പാനിഷ് പരിശീലകനായ മനൊലോ മാർക്വെസ് ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയുടെ പുതിയ മാനേജരായി നിയമിതനായി. രണ്ട് വർഷ കരാറിലാണു മാർക്വെസ് എഫ്സി ഗോവൻ പരിശീലകനായി ഒപ്പുവച്ചത്.
2020 മുതൽ ഹൈദരാബാദ് എഫ്സിയുടെ മുഖ്യപരിശീലകനായിരുന്നു. 2021-22 സീസണിൽ ഹൈദരാബാദ് എഫ്സിയെ ഐഎസ്എൽ ചാന്പ്യന്മാരാക്കി.
ഹൈദരാബാദ് എഫ്സിയെ 75 മത്സരങ്ങളിൽ പരിശീലിപ്പിച്ച മനൊലോ മാർക്വെസ്, 36 ജയം സ്വന്തമാക്കി. 24 സമനില വഴങ്ങിയപ്പോൾ 15 എണ്ണത്തിൽ തോറ്റു.