ലക്ഷ്യ സെൻ സെമിയിൽ; കിരണ് പുറത്ത്
Friday, June 2, 2023 11:40 PM IST
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ് ബാഡ്മിന്റണ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. ക്വാർട്ടറിൽ മലേഷ്യയുടെ ലിയോങ് ജുൻ ഹാവോയെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണു ലക്ഷ്യ സെൻ സെമിയിലേക്കു മുന്നേറിയത്. സ്കോർ: 21-19, 21-11.
അതേസമയം, മലയാളിയായ കിരണ് ജോർജ് ക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്തായി. ഫ്രാൻസിന്റെ തോമ ജൂണിയർ പൊപോവിനോടാണു കിരണ് ജോർജ് തോൽവി സമ്മതിച്ചത്. സ്കോർ: 21-16, 21-17.