റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ പോർച്ചുഗലിനു വന്പൻ ജയം
Monday, March 27, 2023 11:34 PM IST
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ പോർച്ചുഗലിനു വന്പൻ ജയം. യൂറോ കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത ആറു ഗോളിനാണു പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ഇതോടെ അന്താരാഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾനേട്ടം 122 ആയി.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് യുക്രെയ്നെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. ഹാരി കെയ്ൻ, ബുകായോ സാക്ക എന്നിവരാണു ഗോളുകൾ നേടിയത്. റെറ്റെഗുയി, പെസിന എന്നിവരുടെ ഗോൾ മികവിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റലി മാൾട്ടയെ തകർത്തു.