ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ഫോട്ടോ ഫിനിഷിലേക്ക്
Thursday, May 19, 2022 2:06 AM IST
സതാംപ്ടണ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് വിജയം. നിർണായക മത്സരത്തിൽ ലിവർപൂൾ 2-1ന് സതാംപ്ടണെ കീഴടക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ വിജയം നേടിയെടുത്തത്. നഥാൻ റെഡ്മോണ്ടിലൂടെ സതാംപ്ടണ് ആദ്യം ലീഡെടുത്തു. എന്നാൽ തകുമി മിനാമിനോയിലൂടെ ലിവർപൂൾ സമനില നേടി. രണ്ടാം പകുതിയിൽ ജോയൽ മാറ്റിപ്പ് ചെന്പടയുടെ വിജയഗോൾ നേടി. ലിവർപൂളിന്റെ ഈ വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫോട്ടോഫിനിഷിലേക്ക് നീങ്ങി. ലീഗിൽ ഇനി ഒരു മത്സരം മാത്രമാണുള്ളത്.
നിലവിൽ 37 മത്സങ്ങളിൽ നിന്ന് 90 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 89 പോയിന്റാണ് ലിവർപൂളിനുള്ളത്. അവസാന മത്സരത്തിൽ ആസ്റ്റണ്‍ വില്ലയാണ് സിറ്റിയുടെ എതിരാളികൾ. ലിവർപൂൾ വൂൾവ്സിനെയും നേരിടും.