ചേതൻ ചൗഹാന് കോവിഡ് പോസിറ്റീവ്
Monday, July 13, 2020 12:15 AM IST
ലക്നോ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ അംഗം ചേതൻ ചൗഹാന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ കൊറോണ പരിശോധനയുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ലക്നോയിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്ത്യക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചേതൻ ചൗഹാൻ. ടെസ്റ്റിൽ 31.57 ശരാശരിയിൽ 2084ഉം ഏകദിനത്തിൽ 21.85 ശരാശരിയിൽ 153ഉം റണ്‍സ് നേടി. 1981ൽ അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്.