ഡേവിസ് കപ്പ് ഫൈനൽസ് 2021ലേക്ക് നീട്ടി
Saturday, June 27, 2020 12:14 AM IST
ലണ്ടൻ: ഈ വർഷം മാഡ്രിഡിൽ നടക്കേണ്ടിയിരുന്ന ഡേവിസ് കപ്പ് ഫൈനൽസ് കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021ലേക്ക് നീട്ടിവച്ചു. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്. 2021 നവംബറിലായിരിക്കും ഫൈനൽസ് നടക്കുക. സെപ്റ്റംബറിൽ ഫിൻലൻഡിനെതിരേ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ വേൾഡ് ഗ്രൂപ്പ് പോരാട്ടവും ഇതോടെ മാറ്റിവയ്ക്കപ്പെട്ടു.
കഴിഞ്ഞ വർഷം നടന്ന ഫൈനലിൽ കാനഡയെ പരാജയപ്പെടുത്തിയ സ്പെയിനാണ് നിലവിലെ ചാന്പ്യന്മാർ. ബുഡാപെസ്റ്റിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പ്രഥമ ഫെഡ് കപ്പ് ഫൈനലും അടുത്തവർഷം നടക്കും.